വെള്ളനാട്ട്‌ ആറ്റിൽ മുങ്ങി മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

വെള്ളനാട്ട്‌ കരമനയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ച യുവാവിന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. പാലോട് പെരിങ്ങമ്മല ബംഗ്ലാവ്‌വിള വയലരികത്തു വീട്ടിൽ സജിത്തി(19)നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതേത്തുടർന്നാണ്‌ ഇദ്ദേഹത്തിന്റെ മൃതദേഹം ആറ്റിൽനിന്നും കണ്ടെടുത്ത അഗ്നിരക്ഷാവിഭാഗത്തിലെ അഞ്ച്‌ ജീവനക്കാരും അപകടത്തിനു മുൻപ് സജിത്ത് എത്തിയ അഞ്ച് കുടുംബങ്ങളിൽ ഉൾപ്പെടുന്നവരെയും ക്വാറന്റീനിലാക്കിയത്.