വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം : കിളിമാനൂരിൽ എസ്എഫ്ഐ പ്രതിഷേധം

കിളിമാനൂർ : വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കിളിമാനൂർ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി ധർണ്ണ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ ജോയിൻ സെക്രട്ടറി അജിൻ പ്രഭ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഏരിയ പ്രസിഡന്റ് അവിനാഷ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് എം.എസ്.സംഗീത് കൃഷ്ണ സ്വാഗതവും, ഏരിയ കമ്മിറ്റി അംഗം രഞ്ജിത്ത് നന്ദിയും പറഞ്ഞു.