Search
Close this search box.

നിരവധി ക്രിമിനൽ കേസിലെ പ്രതി അറസ്റ്റിൽ

ei02XJB86362

 

നെടുമങ്ങാട് :നിരവധി ക്രിമിനൽ കേസിലെ പ്രതി നെടുമങ്ങാട്ട് അറസ്റ്റിൽ.അരുവിക്കര പാറക്കാട് കലയനാട് മേക്കുംകര പുത്തൻവീട്ടിൽ വിഷ്ണു (29) ആണ് അറസ്റ്റിലായത്.

കരകുളം കായ്‌പാടി സ്വദേശിയുടെ ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നതിന് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുള്ള വിരോധത്തിൽ ടിപ്പർലോറി അടിച്ചുതകർത്തതിനാണ് ഇയാൾ പിടിയിലായത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.

അരുവിക്കര,വട്ടിയൂർക്കാവ്, പേരൂർക്കട എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാർ, സബ്ഇൻസ്പെക്ടർ സുനിൽ ഗോപി, എഎസ്ഐ പ്രകാശ്, എസ്‌സിപിഒ മാരായ പ്രസാദ്, ഹരി, സിപിഒ മാരായ സനൽ രാജ്, സത്യൻ, ശ്രീകാന്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!