Search
Close this search box.

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് വീടുകയറി അക്രമം, ഒരാൾ അറസ്റ്റിൽ

IMG-20201013-WA0025

 

ആറ്റിങ്ങൽ : കടംവാങ്ങിയ പണത്തെ സംബന്ധിച്ച തർക്കം യുവാവിനെയും അമ്മയെയും സഹോദരിയെയും വീടുകയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അവനവഞ്ചേരി കൊച്ചു പരുത്തി ഗണപതി ക്ഷേത്രത്തിനു സമീപം പ്ലാവില വീട്ടിൽ കൊച്ചു പരുത്തി കണ്ണൻ എന്നറിയപ്പെടുന്ന അഭിജിത്ത് (25) ആണ് അറസ്റ്റിലായത്.

മുദാക്കൽ മാർക്കറ്റിനു സമീപം ബിന്ദു ഭവനിൽ ബിന്ദുവിന്റെ കയ്യിൽ നിന്നും പ്രതിയുടെ അമ്മ വാങ്ങിയ പണം തിരികെ ചോദിച്ചു എന്ന് വിരോധത്താൽ പ്രതിയും മൂന്നു സുഹൃത്തുക്കളും സെപ്റ്റംബർ 29ന് വൈകുന്നേരം ഏഴു മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറി ബിന്ദുവിനെയും മകൻ ജിതിനെയും മകൾ വർഷയെയും അക്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ മൂന്ന് പ്രതികളെ കൂടി പിടിക്കാനുണ്ട്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷ്, സിഐ എസ് ഷാജി, എസ്.ഐമാരായ സനൂജ്, ജോയ്, എ.എസ്.ഐ താജുദ്ദീൻ,സലിം മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ജിതിൻ,രാജേഷ്,അജിത്ത്,വിനു, സുധീഷ്,ബിജു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 𝑎𝑡𝑡𝑖𝑛𝑔𝑎𝑙𝑣𝑎𝑟𝑡ℎ𝑎.𝑐𝑜𝑚

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!