ആറ്റിങ്ങലിൽ കൊച്ചു കുട്ടികൾക്കും പോലീസ്കാരനും ഉൾപ്പടെ 8 പേർക്ക് കൊവിഡ്

 

ആറ്റിങ്ങൽ: നഗരസഭ വാർഡ് 17 ൽ മാമം സ്വദേശി 39 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ നഗരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. സഹപ്രവർണകന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരൂർ പി.എച്ച്.സി യിൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇയാളെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.

നഗരസഭ വാർഡ് 6 തച്ചൂർകുന്നിൽ 32 കാരിക്കും, 10 കാരിക്കും,10 മാസം പ്രായമുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. നേരത്തെ 32 കാരിയുടെ ഭർത്താവിനും, അച്ഛനും കൊവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം വലിയകുന്ന് ആശുപത്രിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

നഗരസഭ വാർഡ് 13 ൽ അവനവഞ്ചേരി തെരുവിൽ 67 കാരിക്കും, 30 കാരനും, 38 കാരിക്കും, 1 വയസ്കാരനും രോഗം സ്ഥിരീകരിച്ചു. ഇതിൽ 30 കാരൻ കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ ജീവനക്കാരനാണ്. സഹപ്രവർത്തകന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഈ മാസം 12 മുതൽ ഇയാൾ വീട്ട് നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളുടെ സമ്പർക്കത്തിൽ നിന്നാവാം മറ്റുള്ളവർക്ക് രോഗം ബാധിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. 67 കാരിയെ വലിയകുന്നിലെ പരിശോധനയിലും മറ്റുള്ളവരെ കെ.റ്റി.സി.റ്റി ആശുപത്രിയിലെ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചുവെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.