Search
Close this search box.

ചാത്തമ്പാറയിലും കെപ്കോ ചിക്കൻ എത്തി

ei5HBSL33513

 

ആറ്റിങ്ങൽ : സർക്കാർ സംരംഭമായ ” കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ  കെപ്കോ ചിക്കൻ ചാത്തമ്പാറയിലും എത്തി. ചാത്തമ്പാറ ‘ഫാം എൻ ഫ്രഷ്’ മാർക്കറ്റിലാണ് കെപ്കോ ചിക്കൻ വില്പനയ്ക്ക് എത്തിയത്. ഫാം എൻ ഫ്രഷ്’ മാർക്കറ്റിൽ കെപ്കൊ ചിക്കൻ ഔട്ട്ലെറ്റ് കെ.റ്റി. സി. റ്റി ചെയർമാൻ ഡോ പിജെ നഹാസ് ഉദ്ഘാടനം ചെയ്തു. എ.നഹാസ് , വില്ലേജ് ഓഫീസർ ഭാമി ദത്ത്, ഫിഷറീസ് ഡയറക്ടർ താജുദീൻ,ബാബു, വിനുരാജ്, ഷിജു മുബാറക് എന്നിവർ  സന്നിഹിതരായിരുന്നു.

കെപ്കോ നേരിട്ട് നിയന്ത്രിക്കുന്ന കരാർ , കുടുംബശ്രീ ഫാമുകളിൽ വളർത്തിയെടുക്കുന്ന കോഴികളെ വെറ്റിനറി സർജന്മാരുടെ മേൽനോട്ടത്തിൽ പൂർണ്ണമായും യന്ത്ര വത്കരിക്കപ്പെട്ട സംസ്കരണ ശാലയിൽ ശാസ്ത്രീയമായി സംസ്കരിച്ചെടുക്കുന്ന കോഴിയിറച്ചിയും മറ്റ് ഉത്പന്നങ്ങളുമാണ് കെപ്കോ ചിക്കൻ. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി പാലിച്ചുകൊണ്ട് കെപ്കോ തയ്യാറാക്കുന്ന പാർശ്വഫലങ്ങളില്ലാത്തതും ഹോർമോൺ രഹിതവുമായ കെപ്കോ ചിക്കൻ , ചിക്കൻ കട്ലറ്റ് , ചിക്കൻ ലോലിപോപ്പ് , മാരിനേറ്റഡ് ചിക്കൻ , ചിക്കൻ സോസേജ് , ബോൺലെസ്സ് ചിക്കൻ , ചിക്കൻ കറികട്ട് , ലിവർ & ഗിസാഡ്, താറാവ് ഇറച്ചി തുടങ്ങിയ ഒട്ടേറെ ഇനങ്ങൾ ചാത്തമ്പാറ ഫാം എൻ ഫ്രഷ് മാർക്കറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :
വി.എസ് വിനോദ്
+91 94000 42564

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!