ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന: 13 പേർക്കു കൂടി രോഗം കണ്ടെത്തി.

 

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 13 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 50 പേരുടെ ആൻ്റിജൻ പരിശോധനയിൽ 7 പേർക്കും അഞ്ചുതെങ്ങിൽ 28 പേരുടെ ആൻ്റിജൻ പരിശോധനയിൽ 2 പേർക്കും
വക്കത്ത് 22 പേരുടെ ആൻ്റിജൻ പരിശോധനയിൽ 4 പേർക്കും രോഗമുള്ളതായി കണ്ടെത്തിയത്.ചിറയിൻകീഴിലെ 5 പേർക്കും കടയ്ക്കാവൂരിലെ 3 പേർക്കും കിഴുവിലത്തെ 2 പേർക്കും വക്കം കിളിമാനൂർ, അണ്ടൂർ എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്.
ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ നാളെയും പരിശോധനയുണ്ടാകും.