Search
Close this search box.

ഇലകമൺ പഞ്ചായത്തിൽ പകൽവീട് ഒരുങ്ങി

eiGDDMM38855

 

ഇലകമൺ: ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും ജീവിതം ആനന്ദകരമാക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കി പകൽവീട് ഇലകമൺ പഞ്ചായത്തിൽ. കായൽപ്പുറം വെൽഫെയർ സ്കൂളിനു സമീപം പഞ്ചായത്ത് വാങ്ങിയ വസ്തുവിലാണ് പകൽവീട് പണിതത്. വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ വി സുമംഗല അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ബി എസ് ജോസ്, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർ പേഴ്സൺമാരായ വി സെൻസി, എസ് സുമിത്ര, വി ദേവദാസ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ വി എസ് വനിത, കെ ജി ബെന്നി, പഞ്ചായത്ത് അംഗങ്ങളായ ആർ സൂര്യ, എൻ സജിയ, ബി കലാദേവിയമ്മ, ആർ ബി രഞ്ജിനി, എസ് മിനിമോൾ, ആശ നൈന എന്നിവർ സംസാരിച്ചു. പകൽവീടിന്റെ തുടർപ്രവർത്തനങ്ങൾക്കായി മൂന്നു ലക്ഷം രൂപ ഈ വർഷം വകയിരുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!