Search
Close this search box.

കഞ്ചാവ് വിൽപ്പന: വർക്കലയിൽ യുവാവ് പിടിയിൽ

eiLMSFJ22897

 

വർക്കല : വർക്കലയിൽ കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. ചെമ്മരുതി ഊറ്റുകുഴി ചരുവിള പുത്തൻ വീട്ടിൽ വിനോദാണ് (24) പിടിയിലായത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്ന ഇയാളിൽ നിന്നു കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയിൽ നാളുകളായി ഇയാൾ എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.വട്ടപ്ലാംമൂടിന് സമീപമുള്ള പമ്പ് ഹൗസിനു മുൻവശം വില്പനയ്ക്കായി കഞ്ചാവുമായി വരവെ കഴിഞ്ഞദിവസമാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർ എ. അഷ്‌റഫ്‌,സിവിൽ എക്സൈസ് ഓഫീസർമാരായ വിജയകുമാർ, സുനിൽകുമാർ, ലിബിൻ, സജീർ, ഡ്രൈവർ ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കളുടെ അമിതമായ ഉപഭോഗവും വിപണനവും തടയുന്നതിനായി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവരങ്ങൾ 0470- 2692212, 9400068951 എന്നീ ടെലിഫോൺ നമ്പരുകളിൽ അറിയിക്കണമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!