Search
Close this search box.

കല്ലമ്പലം വെയിലൂർ ഭാഗത്തെ അപകടക്കെണി ഒഴിവാക്കാൻ ബസ്സ് ബേ നിർമ്മാണം തുടങ്ങി.

IMG-20201021-WA0150

 

ആറ്റിങ്ങൽ ദേശിയ പാതയിലെ അപകടക്കെണിയായിട്ടുള്ള കല്ലമ്പലം വെയിലൂർ ഭാഗത്ത് റോഡ് സുരക്ഷയൊരുക്കാൻ ബസ്സ് ബേ നിർമ്മാണം തുടങ്ങി. 25 ലക്ഷം ചിലവഴിച്ചാണ് നിർമ്മാണം ദേശീയ പാതയിൽ കടുപള്ളിയിൽ നിന്നും കല്ലമ്പലത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത്‌ ബസ്സ് ബേ നിർമ്മിക്കുന്നത്. അപകടങ്ങൾ വർദ്ധിക്കുകയും, നിരവധി ജീവനുകൾ പൊലിയുകയും ചെയ്ത സാഹചര്യത്തിൽ എം.എൽ. എ അഡ്വ ബി സത്യൻ നിരവധി നിവേദനങ്ങൾ NH CEക്ക് നൽകിയിരുന്നു. ഇതിനെ തുടർന്ന് എക്സികുട്ടിവ് എൻജിനിയർ ജോതി, അസിസ്റ്റന്റ് എക്സികുട്ടിവ് എൻജിനിയർ ഹരികുമാർ എന്നിവരും എംഎൽഎയും ചേർന്ന് സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ട് അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ച പ്രകാരം 25 ലക്ഷത്തിന് നിർമ്മാണ അനുമതി ലഭിക്കുകയായിരുന്നു.

ബസ്സ് ബേയൊടൊപ്പം, റോഡ് സേഫ്റ്റി വർക്കുകളും ഉണ്ടാകും. രാത്രി വാഹനം ഓടിച്ച് വരുന്നവർക്ക് കാണാൻ ബ്ലിങ്കിഗ് സ്റ്റഡ് സ്ഥാപിക്കും.കോഷൻ ബോർഡുകൾ, റോഡ് സേഫ്റ്റി വരകൾ, സീബ്ര ലൈനിങ്, ലൈറ്റുകൾ, ഫുഡ് പാത്തും എന്നിവ സ്ഥാപിക്കും. ബസ്സ് കാത്തിരിപ്പ് കേന്ദ്രം എം.എൽ.എ ഫണ്ടിൽ നിർമ്മിക്കും. നിർമ്മാണം പുരോഗമിക്കുന്ന പ്രസ്തുത സ്ഥലം ഇന്ന് എംഎൽഎ നേരിട്ട് കണ്ട് വിലയിരുത്തി. വെയിലൂർ പ്രദേശം അപകട രഹിതമായ മേഘലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സത്യൻ എംഎൽഎ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!