കിളിമാനൂർ മേഖലയിൽ 14 പേർക്ക് കോവിഡ്; മൂന്നു മരണം

 

കിളിമാനൂർ മേഖലയിലെ ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരൂരിൽ 8 ഉം, കിളിമാനൂരിൽ 1 ഉം, പഴയകുന്നുമ്മേൽ 2 ഉം, പുളിമാത്ത് 3 ഉം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരൂർ മുണ്ടൈക്കോണം, സീന മൻസിലിൽ നുസൈഫാ ബീവി (65), തട്ടത്തുമല ലക്ഷം വീട്, ഓമന (65), കാരേറ്റ് ആറാംന്താനം മുരുകവിലാസത്തിൽ മഞ്ജു (29) എന്നിവർ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചു.

നുസൈഫാ ബീവിയുടെ ഭൗതിക ശരീരം കബറടക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എംഎൽഎ അഡ്വ ബി സത്യൻ നിർദേശം നൽകുകയും ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടപടികൾ പൂർത്തിയാക്കി നഗരൂർ ജമാഅത്ത് മസ്ജിദിൽ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം സംസ്കരിച്ചു. ഓമനയുടെയും മഞ്ജുവിൻ്റെയും ഭൗതിക ശരീരങ്ങൾ നാളെ സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.