കിഴുവിലം ഗ്രാമപഞ്ചായത്തിൽ 2 പേർക്ക് പോസിറ്റീവ്,12 പേർക്ക് രോഗമുക്തി

 

കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്ന് രണ്ടു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേർ ഇന്ന് രോഗം മുക്തരായി. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 3,15 വാർഡുകളിലെ ഓരോരുത്തർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് അധികൃതരുടെയും, സെക്ടറൽ മജിസ്ട്രേറ്റിന്റെയും, പോലീസിന്റെയും കർശന നിലപാടുകൾ കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ തുടർന്നുവരുന്ന ജാഗ്രത പുലർത്തി പോയാൽ കോവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠനും അറിയിച്ചു.