Search
Close this search box.

ദേശാടന പക്ഷിയും കുഞ്ഞുങ്ങളും മണമ്പൂരിൽ വിരുന്നെത്തി

ei3IJKJ59472

 

മണമ്പൂർ :ദേശാടന പക്ഷിയും 6 കുഞ്ഞുങ്ങളും വിരുന്നെത്തിയത് നാട്ടുകാർക്ക് കൗതുകമായി. മണമ്പൂർ, ചാത്തൻപാറ, വലിയ വിളയിൽ ബീന ഭവനിൽ മണിലാലിന്റെ വീട്ടിലാണ് ദേശാടന പക്ഷിയും 6 കുഞ്ഞുങ്ങളും എത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് വീട്ടുകാർ പക്ഷികളെ കാണുന്നത്. ഇതിന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു പക്ഷി പറന്നു പോയി. എന്നാൽ പക്ഷി കുഞ്ഞുങ്ങളെ പട്ടി പിടികൂടാതിരിക്കാൻ തൽകാലം വീട്ടുകാർ പക്ഷിയെയും 6 കുഞ്ഞുങ്ങളെയും കോഴിക്കൂട്ടിൽ ആക്കി. തുടർന്ന് റസ്ക്യു ടീമിനെയും റേഞ്ചറേയും വിവരം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!