Search
Close this search box.

‘എന്റെ ക്ഷയരോഗമുക്ത കേരളം’ : മംഗലപുരം ഗ്രാമ പഞ്ചായത്തിനു അവാർഡ്.

IMG-20201015-WA0042

 

മംഗലപുരം: നാടിന്റെ സമഗ്ര പുരോഗതിക്കു അത്യന്താപേക്ഷിതമാണ് ക്ഷയരോഗ നിവാരണം. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് വിലയിരുത്തൽ നടത്തി മൂന്ന് നേട്ടം കൈവരിച്ച പഞ്ചായത്താണ് മംഗലപുരം. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് തുടർച്ചയായി ഒരു വർഷം ക്ഷയരോഗം ഇല്ലായെന്ന നേട്ടം കൈവരിച്ചു.ഒന്നാംനിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയ രോഗം തുടർച്ചയായി ഒരു വർഷം ഇല്ലായെന്ന നേട്ടം, ക്ഷയരോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചികിത്സ ഇടയ്ക്കു വച്ചു നിർത്തിയിട്ടില്ല എന്ന നേട്ടവുമാണ് ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പിന്റെ അക്ഷയ കേരള പുരസ്‌കാരത്തിന് മംഗലപുരം ഗ്രാമപഞ്ചായതിനെയും തിരഞ്ഞെടുത്തത്. പ്രസിഡന്റ് മധു വേങ്ങോട് അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ അജികുമാർ, എസ്. സുധീഷ് ലാൽ, ഉദയകുമാരി, ലളിതാംബിക, സെക്രട്ടറി ജി. എൻ. ഹരികുമാർ, ഡോക്ടർ മിനി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!