കോവിഡ് ബാധിച്ചു മരിച്ച പുളിമാത്ത് സ്വദേശിയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചു

 

കോവിഡ് ബാധിച്ചു മരിച്ച പുളിമാത്ത് ആറാന്താനം സ്വദേശിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ട് വന്ന് തൈക്കാട് സ്മശാനത്തിൽ സംസ്കരിക്കാൻ നേതൃത്വം നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ.സിപിഐഎം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം സ.വി ബിനുവിന്റെ നിർദേശ പ്രകാരം ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് എ.ആർ നിയാസ്, പുളിമാത്ത് മേഖല സെക്രട്ടറി നിതിൻ രാജ്,പഴയകുന്നുമ്മേൽ മേഖല കമ്മിറ്റി അംഗം ഹൃത്വിക്, പുളിമാത്ത് മേഖല കമ്മിറ്റി അംഗം സുജിത്ത് എന്നിവർ ആണ് പിപിഇ കിറ്റ് അണിഞ്ഞ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചത്.