അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് റൈസ് ബക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചു

 

കാട്ടാക്കട: അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സുശ്രുതകാൻ സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യം വച്ചുകൊണ്ട്‌ റൈസ് ബക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചു.

പ്രസ്തുത ചലഞ്ചിലൂടെ സമാഹരിച്ച 100 കിലോ അരി കാട്ടാക്കട കിള്ളിയിൽ പ്രവർത്തിച്ചു വരുന്ന പ്രൊവിഡൻസ് ഹോമിലെ അന്ദേവാസികൾക്ക് സുശ്രുതകാൻ സൗത്ത് സോൺ ട്രഷറർ ഗംഗാധരൻ നായർ കൈമാറി.പ്രസ്തുത പരിപാടിയിൽ സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് സെക്രട്ടറി ഡോ.കൃഷ്ണകുമാർ, സുശ്രുതകാൻ സൗത്ത് സോൺ സെക്രട്ടറി അരുൺ.ജെ.അനിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശാരോൺ, മറ്റു സോൺ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.