Search
Close this search box.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ ബൈക്കിലെത്തിയയാൾ മർദിച്ച് സ്വർണ മാല കവർന്നു

eiH2LFG75063

 

കാട്ടാക്കട : ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മര്‍ദ്ദിച്ച് ബൈക്കിൽ എത്തിയയാൾ സ്വര്‍ണ മാലയുമായി കടന്നു. കാട്ടാക്കട ശ്രീകൃഷ്ണപുരം റോഡില്‍ കുളത്തിന് സമീപം തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ്സംഭവം.

കാട്ടാക്കട പുലിയൂര്‍കോണം രാഹുല്‍ നിവാസില്‍ ബിന്ദുവിന്റെ സ്വര്‍ണ മാലയാണ് ബൈക്കിൽ എത്തിയയാൾ നെഞ്ചിലും മുതുകിലും മര്‍ദ്ദിച്ച ശേഷം പൊട്ടിച്ചു കടന്നത്. മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും രണ്ട് ലോക്കറ്റും കള്ളന്‍ കൊണ്ടുപോയി. കാട്ടാക്കട ഭാഗത്തു നിന്നും ശ്രീകൃഷ്ണപുരം റോഡിലൂടെ അമ്പലക്കുളത്തിന് സമീപം എത്തിയപ്പോഴാണ് ബിന്ദുവിന്റെ അരികില്‍ ബൈക്ക് നിര്‍ത്തിയ ശേഷം മര്‍ദ്ദിക്കുകയും സ്വര്‍ണമാല പൊട്ടിച്ചു കടക്കുകയും ചെയ്തത്. സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.ബിന്ദു കാട്ടാക്കട ആശുപത്രിയില്‍ ചികിത്സ തേടി. കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!