Search
Close this search box.

കൂട്ടിൽ കിടന്ന പ്രാവുകളെ മോഷ്ടിച്ച യുവാക്കൾ കൂട്ടിലായി

eiK9SUE77633

 

പാലോട് :പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പേരയം കുടവനാട് ചിത്രാ ഭവനിൽ രാഹുലിന്റെ ഉടമസ്ഥതയിലുള്ള പതിനയ്യായിരത്തോളം രൂപ വിലവരുന്ന മുന്തിയഇനം പ്രാവുകൾ കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ മോഷണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാലോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പാങ്ങോട് വില്ലേജിൽ ജവഹർ കോളനി ആശാ ഭവനിൽ ഉണ്ണിക്കുട്ടൻ (ശരത്-24), പാങ്ങോട് വില്ലേജിൽ ഇരുമ്പുപാലം തേക്കും മുക്ക് മൂന്ന് സെൻറ് കോളനി സാന്ദ്ര ഭവനിൽ സജിത് (19) എന്നിവരാണ് അറസ്റ്റിൽ ആയത്. മോഷ്ടിച്ച പ്രാവുകളെ ഇവർ നെടുമങ്ങാടുളള കടയിൽ വിൽപ്പന നടത്തിയാതി കണ്ടെത്തി. മോഷണം പോയ എല്ലാ പ്രാവുകളെയും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. പാലോട് ഇൻസ്പെക്ടർ സി. കെ മനോജിന്റെ മേൽനോട്ടത്തിൽ ജി.എസ്.ഐ സാംരാജ്, ജി.എ.എസ്. ഐ അൻസാറുദിൻ, ഷിബു, വിനിത് ,രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!