Search
Close this search box.

വർക്കലയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്സിലെ പ്രതി അറസ്റ്റില്‍

eiRXATB46574

 

വര്‍ക്കല: അയിരൂര്‍ സ്വദേശിനിയായ വെട്ടൂര്‍ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം വര്‍ക്കലയില്‍ വിളിച്ചു വരുത്തി വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസ്സിലെ പ്രതിയായ ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബാബുവിന്റെ മകന്‍ ബിജിത്ത്( 22 )നെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് വശീകരിച്ചുകൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച കേസ്സില്‍ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്ത കേസ്സിലെ പ്രതിയാണ് ഇയാള്‍. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായ പ്രതി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ആഡംബര ബൈക്കും മുന്തിയ ഇനം ഫോണും വാങ്ങിയ ശേഷം സ്കൂള്‍ പരിസരത്ത് കറങ്ങി നടന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദത്തിലായ ശേഷം അവരെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതാണ് പ്രതിയുടെ ശീലം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രതി ഇപ്രകാരം പീഡിപ്പിച്ചതായും പോലീസ് സംശയിക്കുന്നു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി അമ്മയോടൊപ്പം വര്‍ക്കല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ അവിടുത്തെ വനിതാ ഡോക്ടര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിനിടയില്‍ വീണു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പീഡനത്തിന് വിധേയരാവുന്ന പെണ്‍കുട്ടികളെ പുറത്തു പറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഈ വിവരം രഹസ്യമാക്കി വച്ചാണ് പ്രതി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. കരുനിലക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്സില്‍ വര്‍ക്കല പോലീസ് 2020 ഏപ്രില്‍ മാസം അറസ്റ്റ് ചെയ്ത പ്രതി ഇക്കഴിഞ്ഞ ജൂലായ്‌ മാസമാണ് ജാമ്യത്തിലിറങ്ങിയത്.
വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാര്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, എസ്.സി.പി.ഓ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്‌. പീഡനക്കേസ് വീരനായ പ്രതിയ്ക്കെതിരെ 2017 ല്‍ വധശ്രമത്തിന് പോലീസ് കേസ്സെടുത്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!