Search
Close this search box.

പെൺകരുത്തിൽ വിജയമ്മക്ക് ലൈഫ്.

ei4E5KU16499

 

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ നേതൃത്വത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ പോത്തൻകോട് അരിയോട്ടുകോണം പാട്ടാരി തടത്തരികത്തു വീട്ടിൽ വിജയമ്മയ്ക്കു വീടായി. മംഗലപുരം, പോത്തൻകോട്, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ 27 കുടുംബശ്രീ വനിതകൾ 53 ദിവസമായി നിർമ്മിച്ച ബ്ലോക്കിലെ ആദ്യ വീടാണ് പൂർത്തിയായത്. വീട് നിർമ്മിക്കാൻ തിരഞ്ഞെടുത്ത വനിതകൾക്ക് കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിലെ പ്രൊജക്റ്റ്‌ ഡയരക്ടർ സജി. പി. നായരുടെ നേതൃത്വത്തിലാണ് ട്രൈനിംഗ് നൽകിയത്. പോത്തൻകോട് ഗ്രാമ പഞ്ചായത്തും സന്നദ്ധ പ്രവർത്തകരും ചേർന്നപ്പോൾ പെൺ കരുത്തിൽ പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. ലൈഫ് പദ്ധതിയിൽ മുഴുവൻ വീടുകളും നിർമ്മിക്കാൻ കുടുംബശ്രീ കഴിയുമെന്നും തികഞ്ഞ ആത്മവിശ്വാസം ഉണ്ടന്നും മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗം ദിവ്യാ അനിൽ പറഞ്ഞു. പണി പൂർത്തികരണത്തിന്റെ അവസാന ദിവസം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസന ചെയർമാൻ മംഗലപുരം ഷാഫി, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ എന്നിവർ വിജയമ്മയുടെ വീട്ടിൽ എത്തി കുടുംബശ്രീ പ്രവർത്തനത്തെ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!