ഗാന്ധിദർശനങ്ങൾ തലമുറകൾക്ക് വെളിച്ചം പകരുന്നു:രാധാകൃഷ്ണൻ കുന്നുംപുറം

 

ജീവിതവിജയത്തിന്റെ ലളിതമായ വഴികളാണ് ഗാന്ധി വചനങ്ങളെന്ന് കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗാന്ധിയൻ ചിന്തകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ‘ എന്ന വിഷയത്തിൽ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളോട് ലളിതജീവിതത്തിന്റെ പ്രാധാന്യംമഹാത്മജി
എന്നുംഓർമ്മപ്പെടുത്തിയിരുന്നു.ജീവിതസങ്കീർണ്ണതകളെ അതിജീവിക്കുവാൻ പ്രകൃതിസ്നേഹത്തിന്റെയും സേവനത്തിന്റെയും പ്രാധാന്യത്തെ ഗാന്ധിജി ഓർമ്മപ്പെടുത്തി.
യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സുകു.എസ് അധ്യക്ഷൻ ആയിരുന്നു. വിദ്യാർത്ഥിയായ സൂരജ് സുധാകരൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസറായ ധന്യ പി. ജെ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും വോളണ്ടിയർമാരും വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു. വോളണ്ടിയർ ലീഡർ അമല സ്റ്റാൻലി നന്ദി പറഞ്ഞു .