പിണറായി സർക്കാരിനുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ആനത്തലവട്ടം ആനന്ദൻ

കേരളത്തിന്അഭിമാനകരമായ വികസന ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന പിണറായി സർക്കാരിനുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ആനത്തലവട്ടം ആനന്ദൻ അഭിപ്രായപ്പെട്ടു.ഇടതു പക്ഷ ജനാധിപത്യ മുന്നണി അഞ്ചുതെങ്ങ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാരിൻ്റെ ഭവന പദ്ധതികൾ പ്രകാരം ഏറ്റവും കൂടുതൽ  വീടുകൾ ലഭിച്ച ഒരു പഞ്ചായത്താണ് അഞ്ചുതെങ്ങ്. അതിൻ്റെ നേട്ടം ഈ പഞ്ചായത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കുണ്ടാകും. അദ്ദേഹം കൂട്ടി ചേർത്തു.എൽ.സ്കന്തകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ വി ശശി ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആർ.സുഭാഷ് ,സി.പയസ്, വി. ലൈജു തുടങ്ങിയവർ സംസാരിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബി.എൻ.സൈജുരാജ് നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനായി എൽ .സ്കന്തകുമാറിനേയും ജനറൽ കൺവീനറായി അഞ്ചുതെങ്ങ് സുരേന്ദ്രനും ഉൾപ്പെട്ട 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.