Search
Close this search box.

ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് വാർഡ് 13 ൽ എൽ.ഡി.എഫ് കുടുംബയോഗം സംഘടിപ്പിച്ചു

eiHOL083278

ആറ്റിങ്ങൽ: നഗരസഭ അമ്പലംമുക്ക് വാർഡിലെ കരമയിൽ പണയിൽ കോളനിയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് കുടുംബയോഗത്തിൻ്റെ ഉദ്ഘാടനം മുൻ നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു.

പതിമൂന്നാം വാർഡ് ഇടത്പക്ഷ സ്ഥാനാർത്ഥി കരമേൽ വിജയന് വേണ്ടിയുള്ള ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായാണ് കോളനി നിവാസികൾ ഉൾപ്പടെ ഈ പ്രദേശത്തെ 30 കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് യോഗം ചേർന്നത്. ആറ്റിങ്ങൽ നഗരത്തിൽ നടപ്പിലാക്കിയ സമഗ്ര വികസനങ്ങളോടൊപ്പം അമ്പലംമുക്ക് വാർഡിലെ തുടർ വികസനത്തിനു വേണ്ടി ഇടത് പക്ഷ സ്ഥാനാർത്ഥിയായ കരമേൽ വിജയന് യോഗം ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

1980 കൾ മുതൽ പൊതു പ്രവർത്തന രംഗത്തും, നിരവധി പുരോഗമന പ്രസ്ഥാനങ്ങളിലൂടെയും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ കരമേൽ വിജയന് സാധിച്ചിട്ടുണ്ടെന്ന് മുൻ ചെയർമാൻ എം.പ്രദീപ് പറഞ്ഞു. കരമേൽ റോഡ്, പണയിൽ റോഡ്, നക്രാംകോട് റോഡ്, തൈ വിളാകം റോഡ്, വേലാംകോണം റോഡ് എന്നിവയുടെ പൂർണതക്ക് കരമേൽ വിജയനെന്ന പൊതു പ്രവർത്തകൻ്റെ നീണ്ട 40 വർഷത്തെ നിറ സാന്നിധ്യം ചുരുക്കം ചില ഉദാഹരണങ്ങളാണ്. പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടോളം കുടുംബ യോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ മുൻ കൗൺസിലർ റ്റി.ആർ. കോമളകുമാരിയുടെ നേതൃത്വത്തിൽ 5 പേരടങ്ങുന്ന രണ്ട് വനിത സ്ക്വാഡുകളുടെ പ്രവർത്തനവും സജീവമായി നടന്നു വരുന്നെന്നും കൺവീനർ റ്റി.ദിലീപ് കുമാർ അറിയിച്ചു.
റിട്ട. പ്രൊഫർ ഡോ.ഭാസി രാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ സ്വാഗതം ആശംസിച്ചു, മുൻ കൗൺസിലർ നന്ദി പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!