ആറ്റിങ്ങൽ ടിബി ജംഗ്ഷൻ പ്രദേശത്ത് മൂന്ന് ദിവസമായി ജലവിതരണം മുടങ്ങുന്നതായി പരാതി

ആറ്റിങ്ങൽ :ആറ്റിങ്ങൽ ടിബി ജംഗ്ഷൻ, എൽഎംഎസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസം ആയി ജല വിതരണം മുടങ്ങുന്നതായി പരാതി. പൈപ്പ് ലൈന്‍ വെള്ളം മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇതുമൂലം ദുരിതത്തില്‍ ആണ്. ടിബി ജംഗ്ഷനിൽ റോഡ് പണിക്കിടെ ലൈൻ മുറിഞ്ഞ് ആണ് വിതരണം തടസ്സപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ജലവിതരണം അടിയന്തരമായി പുനഃ സ്ഥാപിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.