Search
Close this search box.

അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നുവീണു

eiSII5154418

അഴൂർ : അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ നിന്ന ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അപകടമോ ആളപായമോ ഉണ്ടായില്ല. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന ഈ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം വാർത്ത നൽകിയിരുന്നു. ശോച്യാവസ്ഥയിലായിരുന്ന കാത്തിരുപ്പുകേന്ദ്രത്തിൽ ഒരു മാസം മുൻപ് മുതലപ്പൊഴിയിലേക്ക് കരിങ്കല്ലുമായി പോയ ലോറി ഇടിച്ചു. ഇതോടെ മേൽക്കൂരയെ താങ്ങിനിറുത്തുന്ന മെറ്റൽ തൂണുകളും നിലംപൊത്താവുന്ന നിലയിലായിരുന്നു.2008ൽ നിർമ്മിച്ച ഈ കാത്തിരിപ്പ് കേന്ദ്രം ഒരു വർഷം മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് ഭാഗികമായി തകർന്നിരുന്നു. ഇനിയൊരു അപകടമുണ്ടാകുന്നതുവരെ കാത്തിരിക്കാതെ അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെ വന്നതിനാലാണ് ഇപ്പോൾ തകർന്ന് വീണത്.

https://attingalvartha.com/2020/11/waiting-shed/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!