Search
Close this search box.

ചെറുന്നിയൂരിൽ വിവിധ റോഡുകളുടെ നവീകരണത്തിന് തുടക്കം

ei1Z90N49146

 

ചെറുന്നിയൂർ പഞ്ചായത്തിൽ 4-ാം വാർഡിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 31 ലക്ഷം ചിലവഴിച്ച് നിർമ്മിക്കുന്ന തെറ്റിക്കുളം – പൊന്നമ്പി റോഡ് നിർമ്മാണോദ്ഘാടനം അഡ്വ ബി സത്യൻ എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.നവപ്രകാശ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഓമനാ ശിവകുമാർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് മെമ്പർ അഡ്വ: സി.എസ്.രാജീവ്, പഞ്ചായത്ത്‌ അംഗം ശിവകുമാർ, പേരേറ്റിൽ റഡിഡൻസ് അസോസിയേഷൻ സെക്രട്ടറി സുഗതൻ എന്നിവർ സംസാരിച്ചു.ശശാങ്കൻ കൃതജ്ഞത പറഞ്ഞു.

ചെറുന്നിയൂർ പഞ്ചായത്തിൽ -6-ാം വാർഡിൽ അച്ചുമ്മാമുക്ക് – പുളിയത്ത് -കുന്ന് വിള റോഡ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ 15ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന റോഡിൻ്റെ നിർമ്മാണോദ്ഘാടനം അഡ്വ ബി സത്യൻ എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.നവപ്രകാശ്‌ അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ ഷംല സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഓമനാ ശിവകുമാർ സംസാരിച്ചു.

ചെറുന്നിയൂർ-ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന കട്ടിംഗ് – താന്നിമൂട് – കാറ്റാടി വിള റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ ബി സത്യൻ എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.നവപ്രകാശ്‌ അധ്യക്ഷത വഹിച്ചു. ചന്തുരാജ് സ്വാഗതം ആശംസിച്ചു. കട്ടിംഗ് മുതൽ കാറ്റാടിവിള വഴി ചെറുന്നിയൂർ പഞ്ചായത്ത്‌ ഓഫീസിന് സമീപം എത്തിച്ചേരുന്ന റോഡാണ് കഴിഞ്ഞ പ്രളയത്തിൽ തകർന്നു പോയത്. ബസ്സ് റൂട്ടുള്ള പൊതുമരാമത്ത് റോഡാണ്. ഈ റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഹരിക്കപ്പെടുകയാണെന്ന് അഡ്വ.ബി. സത്യൻ എം.എൽ.എ പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!