Search
Close this search box.

മർദ്ദനമേറ്റ മകനെ കാണാതായി : പിതാവിനെ അറസ്റ്റ് ചെയ്തു.

eiQ02XU48047

 

കല്ലറ : 13കാരനായ മകനെ ക്രൂരമായി മര്‍ദ്ദിക്കുകയും, തുടര്‍ന്ന് കുട്ടി ഭയന്ന് ഓടിപ്പോകുകയും, കാണാതാകുകയും ചെയ്ത സംഭവത്തില്‍ പിതാവിനെ പോലീസ്സ് അറസ്റ്റു ചെയ്തു.കല്ലറ കതിരുവിള ബാലു ഭവനില്‍ സോമന്‍(38) ആണ് അറസ്റ്റിയാലായത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസ്സം മാതാവിന്റെ മുന്നില്‍ വച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ കുട്ടിയെ പിന്നീട് കാണാതായി. തുടര്‍ന്നാണ് മാതാവ് പോലീസില്‍ പരാതി നൽകിയത്. തുടര്‍ന്ന് കേസെടുത്ത പോലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും രാത്രി വൈകി കുട്ടിയെ കണ്ടെത്തി. സംഭവത്തിനു ശേഷം സ്ഥലത്ത് നിന്നും മാറി നിന്ന പിതാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!