ജെസിഐ അനന്തപുരി എലൈറ്റ് യങ്ങ് എൻട്രപ്രണർ അവാർഡ് 2020 നിലമേൽ സ്വദേശി മുഹമ്മദ് ഷായ്‌ക്ക്

തിരുവനന്തപുരം : ജെസിഐ അനന്തപുരി എലൈറ്റ് 2020 യങ്ങ് എൻട്രപ്രണർ അവാർഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രശാന്ത് റിസോര്‍ട്‌സില്‍ വെച്ച് നടന്ന ചടങ്ങിൽ SpotterOnline Pvt Ltd CEO മുഹമ്മദ് ഷായ്‌ക്ക് ജെസിഐ നാഷണൽ പ്രസിഡൻറ് ജെസിഐ SEN. അനീഷ് സി മാത്യു അവാർഡ് നൽകി ആദരിച്ചു. സോൺ പ്രസിഡൻറ് ജെസിഐ SEN. ജെയിംസ് കെ ജെയിംസ് സോൺ വൈസ് പ്രസിഡൻറ് ജെസിഐ ഷിബുലു, എലൈറ്റ് പ്രസിഡൻറ് SEN ജസീല സലിം സെക്രട്ടറിയും ബാബിനോ കവടിയാർ പ്രിൻസിപ്പൽ ജെസിഐ ബുഷ്റ ജെസിഐ മതർ ലോം പ്രസിഡൻറ് JFM ലക്ഷ്മി ജി കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ അഞ്ചുവർഷമായി സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ്മെൻറ് ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് കൺസൾട്ടിംഗ് മേഖലകളിൽ

നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കോവിഡ് സാഹചര്യത്തിൽ സാധാരണക്കാരായ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഓൺലൈൻ പ്ലാറ്റ്ഫോമായ വ്യാപാരി ഓൺലൈൻ ഡോട്ട് കോം, എംപ്ലോയിസിനും എംപ്ലോയേഴ്‌സിനൂം സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന jobrikti.com, ബിസിനസുകാർക്കും അക്കൗണ്ട്ന്മാർക്കും ഉപയോഗ പ്രദമായ FINSBOOK ERP AND CRM SYSTEM, വിദേശത്തും സ്വദേശത്തും ബിസിനസ്‌ ഡിജിറ്റൽ സൊല്യൂഷൻ Kotler Associates, എഡ്യൂക്കേഷൻ ബിസിനസ് കൺസൾട്ടിംഗ് ട്രെയിനിംഗ് സപ്പോർട്ട് ആയ MultySense Associates Private Limited എന്നീ പ്രസ്ഥാനങ്ങളുടെ എല്ലാം നേതൃസ്ഥാനം ചെറുപ്രായത്തിൽ തന്നെ നയിക്കുന്ന മുഹമ്മദ് ഷാ വളർന്നു തലമുറയ്ക്ക് ഒരു ഇൻസ്പിറേഷൻ ആയിരിക്കുമെന്ന് ജെസിഐ എലൈറ്റ് പ്രസിഡൻറ് ചടങ്ങിൽ പറഞ്ഞു.