എൽഡിഎഫ് അഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ

ചിറയിൻകീഴ്: എൽഡിഎഫ് അഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ വി ജോയി എംഎൽഎ.ഉദ്‌ഘാടനം ചെയ്തു.  മുട്ടപ്പലം കയർ വ്യവസായ സഹകരണ സംഘം ഹാളിൽ നടന്ന കൺവൻഷനിൽ എൽഡിഎഫ് അഴൂർ പഞ്ചായത്ത് കൺവീനർ ബി എസ് സജിതൻ അദ്ധ്യക്ഷനായി. കയർഫെഡ് ചെയർമാൻ അഡ്വ എൻ സായികുമാർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ജലീൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി വേങ്ങോട് മധു, സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം ബി മുരളീധരൻ നായർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ രഘുനാഥൻനായർ, അഡ്വ എം റാഫി, സിപിഐ ലോക്കൽ സെക്രട്ടറി സതീഷ് തുടങ്ങിയവർ സംസാരിച്ചു.