Search
Close this search box.

മണമ്പൂർ പഞ്ചായത്തിലെ പീലിക്കുന്ന് അങ്കണവാടി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടന്നു

eiE11BK28170

 

മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പാർതുകോണം ഒന്നാം വാർഡിൽ പീലിക്കുന്ന് അങ്കണവാടി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി പ്രകാശ് നിർവഹിച്ചു. കഴിഞ്ഞ 15വർഷം ആയി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അങ്കണവാടി നിർമ്മിക്കുന്നതിന് ഭൂമി ഇല്ലായിരുന്നു. വാർഡ് മെമ്പറുടെ ഇടപെടൽ കൊണ്ട് ഒറ്റൂരിൽ പ്രസിദ്ധ വൈദ്യൻ പരേതനായ ദാമോദരൻ വൈദ്യരുടെ ഓർമ്മയ്ക്കായി മക്കൾ പതിനാലു സെന്റ് ഭൂമിയും ഒറ്റുരിൽ മാവിളയിൽ രാജ്നികേതിനിൽ പൂർഷോത്തമൻ രത്നലത ദമ്പതികൾ പരേതയായ മകളുടെ ഓർമ്മക്കായി 3സെന്റ് ഭൂമിയും വിട്ട് നൽകി..

ചടങ്ങിൽ ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ ചെയർമാനും വാർഡ് മെമ്പറുമായ മാവിള വിജയൻ, സിഡിപിഒ ലിസ, ഐസിഡിഎസ് സൂപ്പർവൈസർ ബിനു മുൻ വാർഡ് അംഗം ജയമണി, അങ്കണവാടി വർക്കർ ധന്യ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!