Search
Close this search box.

സഹപ്രവർത്തകയ്ക്ക് സ്നേഹ സമ്മാനവുമായി കുടുംബശ്രീ അംഗങ്ങൾ.

eiC14AG32551

 

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രേണുക എസിന് കുടുംബശ്രീ പ്രവർത്തകർ മൽസരത്തിന് കെട്ടിവയ്ക്കാനുള്ള തുക നൽകി.ദശപുഷ്പം കുടുംബശ്രീ യൂണിറ്റാണ് സ്ഥാനാർത്ഥിയായി മൽസരത്തിനിറങ്ങിയ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മൽസരത്തിന് കെട്ടി വയ്ക്കേണ്ട തുക നൽകിയത്.
സജീവ കുടുംബശ്രീ പ്രവർത്തകയായ രേണുക ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത്.രേണുക നിലവിൽ സി.പി.ഐ (എം) ഊരൂപൊയ്ക ബ്രാഞ്ച് കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയുമാണ്. സഹപ്രവർത്തകരുടെ പിൻതുണയും സ്നേഹവും സ്ഥാനാർത്ഥിയെ ആവേശഭരിതയാക്കി.ഇത്തരം പിൻതുണകൾ വിജയിക്കുമെന്നുള്ള തൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് രേണുക അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!