പഴയകുന്നുമ്മേലിൽ യുഡിഎഫ് കുടുംബ സംഗമം നടത്തി

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്‌ തൊളിക്കുഴി (7)വാർഡ്‌ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഷീജ സുബൈറിന്റെ ഇലക്ഷൻ പ്രചരണാർത്ഥം നടത്തിയ കുടുംബസംഗമം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സ്ഥാനാർത്ഥി ഗിരി കൃഷ്ണൻ, പഴയകുന്നുമ്മേൽ ബ്ലോക്ക് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷീമാ സണ്ണി, തൊളിക്കുഴി വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഷീജ സുബൈർ എന്നിവർ വോട്ട് അഭ്യർത്ഥന നടത്തി. കെപിസിസി അംഗം എൻ സുദർശനൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിഹാബുദ്ദീൻ, എൻ ആർ ജോഷി, ബ്ലോക്ക് ട്രഷറർ എ ആർ ഷമീം, വാർഡ് പ്രസിഡൻറ് എസ് രാജേഷ്,യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആയ ആദേശ് സുധർമൻ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് ജിഷ്ണു മോഹൻ, കോൺഗ്രസ് ഭാരവാഹികളായ നൗഷാദ്, അരുൺ രാജ്, സാദിഖ്, മുനീർ എം എ മണ്ഡലം പ്രസിഡൻറ് അനന്ദു, അജ്മൽ ഖാൻ, നൗഫൽ.കെ, ഫിറോസ് എസ്, സഫീർ എഫ് തുടങ്ങിയവർ സംസാരിച്ചു