പെരിങ്ങമ്മലയിലെ സ്പോർട്സ് ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

 

മലയോരത്തിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകി പെരിങ്ങമ്മലയിലെ സ്പോർട്സ് ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മൂന്ന് കോടി രൂപ ചെലവഴിച്ച്‌ ജില്ലാപഞ്ചായത്താണ്‌ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയവും സ്പോർട്സ് ഹബ്ബും നിർമിച്ചത്‌.
പതിനായിരം ചതുരശ്രയടി വിസ്തീർണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ് സ്റ്റേഡിയം. ജില്ലാപഞ്ചായത്ത് നിർമിച്ച നാല് സ്പോർട്സ് ഹബ്ബുകളിൽ അത്യാധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയിരിക്കുന്ന സ്റ്റേഡിയമാണ് പെരിങ്ങമ്മലയിലേത്. പിവിസി ഫ്ലോറിങ് ചെയ്ത ബാഡ്മിന്റൺ കോർട്ട്, ടെന്നീസ് കോർട്ട്, തടിപാകിയ വോളിബോൾ കോർട്ട്, ബാസ്കറ്റ് ബോൾ, മിനി ജിംനേഷ്യം തുടങ്ങിയവയും ക്രിക്കറ്റ് പ്രാക്ടീസ് പിച്ചും സജ്ജമാണ്. വീഡിയോ കോൺഫറൻസ് ഹാളുമുണ്ട്.
    കായിക മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു, വൈസ് പ്രസിഡന്റ് എ‌ ഷൈലജ ബീഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി പി മുരളി, വി രഞ്ജിത്ത്, ചെയർപേഴ്സൺമാരായ എസ് കെ പ്രീജ, സി എസ് ഗീത രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനാട് ജയൻ, വി വിജുമോഹൻ, എസ് എം റാസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ചിത്രകുമാരി, എസ് എൽ കൃഷ്ണകുമാരി, ദീപാസുരേഷ്, പെരിങ്ങമ്മല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റീജ ഷെനിൽ, സിന്ധുകുമാരി, ചെയർമാൻ എ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ, സിപിഐ എം വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.
ജില്ലാപഞ്ചായത്ത് എക്സി. എൻജിനിയർ ബി ശോഭനകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.