അറവ് മാലിന്യം തള്ളാനെത്തിയവർ പിടിയിലായി

വെഞ്ഞാറമൂട് : ജനവാസ മേഖലയിൽ അറവ്  മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു  തള്ളാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. വെമ്പായം പെരുങ്കൂർ കുന്നും പുറത്ത് വീട്ടിൽ അമീർ (24), മാണിക്കൽ കലുങ്ങിൻമുഖം ഈന്തിവിള പുത്തൻവീട്ടിൽ അസറിയ (48) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ്  കസ്റ്റഡിയിൽ എടുത്തത്. മാലിന്യം കൊണ്ടുവന്ന  ഓട്ടോറിക്ഷയും  കസ്റ്റഡിയിൽ എടുത്തു. വെഞ്ഞാറമൂട് പേരുമല മുസ്ലിം ജമാഅത്തിന് സമീപം പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.

സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് ഇടുന്നത് പതിവായിരുന്നു. നാട്ടുകാർ ഇതു സംബന്ധിച്ച്  പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്ത് നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് മാലിന്യം തള്ളുന്നത്  ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രണ്ടുപേരെയും നാട്ടുകാർ  പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വെമ്പായം ഭാഗത്തുള്ള ഹോട്ടലുകളിൽ നിന്നുള്ള അറവുമാലിന്യമാണ്‌ തള്ളാനായി കൊണ്ടുവന്നത്