Search
Close this search box.

ചെറുന്നിയൂർ വെന്നിക്കോട്- പണയിൽ കടവ് അപ്രോച്ച് റോഡ് നിർമ്മാണം പുനരാരംഭിച്ചു

eiT91LF9198

 

ചെറുന്നിയൂർ: വെന്നികോട്- പണയിൽ കടവ് അപ്രോച്ച് റോഡ് നിർമ്മാണം പുനരാരംഭിച്ചു. പണയിൽ കടവ് പാലം നിർമ്മിച്ച ശേഷം റോഡ് നിർമ്മാണം നടത്താൻ നിരവധി തടസ്സങ്ങളുണ്ടായി. ഭൂമി വിട്ടുനൽകേണ്ട വ്യക്തികൾ വിലസംബന്ധിച്ച് തർക്കം ഉന്നയിച്ച് കോടതിയെ സമിപിക്കുകയും തുടർന്ന് നാല് വർഷത്തിന് ശേഷമാണ് അന്തിമ തീരുമാനമായാത്. ഭൂമി വിട്ടു നൽകിയ വ്യക്തികൾക്ക് ന്യായമായ നഷ്ട പരിഹാരം നൽകിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് അഡ്വ ബി സത്യൻ എംഎൽഎ അറിയിച്ചു.

1.80 കോടി ചിലവഴിച്ച് റോഡ് നിർമ്മിക്കുന്നതിന് മരാമത്ത് വകുപ്പ് അനുമതി നൽകുകയും റോഡ് നിർമ്മാണത്തിൻ്റെ ആദ്യഘട്ടം നിലവിലുള്ള റോഡിന് സമാനമായി മണ്ണ് നീക്കം ചെയ്യുക എന്നതാണ്. നിയമാനുസൃതം മണ്ണ് ലേലം ചെയ്ത് 5 മുതൽ 10 മീറ്റർ വരെ മണ്ണ് നീക്കി 25 ലക്ഷത്തോളം രൂപ റോയൽറ്റിയായി സർക്കാരിനടച്ചു. വീണ്ടും ചിലർ മണ്ണിടിച്ചിൽ തടയാൻ പാർശ ഭിത്തി കെട്ടി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തടസ്സവുമായി വന്നു. തുടർന്ന് എസ്റ്റിമേറ്റിൽ മാറ്റം വരുത്തി വ്യക്തികളുടെ പുരയിടങ്ങളുടെ പാർശ ഭിത്തി കെട്ടി കൊടുത്തു. നിലവിൽ രണ്ട് പ്രളയവും, കൊറോണയും കാരണം പല ഘട്ടം വർക്കുകൾ തടസ്സപ്പെട്ടു. ഇപ്പൊൾ റോഡ് സൈഡ് വാൾ കെട്ടി തീർന്നു. ഇനി മെറ്റലിങ്ങും ടാറിങ്ങും മാത്രം. പുതുവർഷ സമ്മാനമായി റോഡ് നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.

വക്കം അകത്ത് മുറി പണയിൽ കടവ് കായലിന് കുറുകെയുള്ള പാലം -ചെറിന്നിയുർ – വക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ്.പണയിൽ കടവ്, പൊന്നുംതുരുത്ത്, പുത്തൻകടവ് ടൂറിസം പദ്ധതികൾ കൂടി വരുമ്പോൾ വളരെ ശ്രദ്ധിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഈ പ്രദേശം മാറുമെന്നും എം.എൽ.എ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!