Search
Close this search box.

വെട്ടൂർ പുത്തൻചന്ത മാർക്കറ്റ് നവീകരണം ആരംഭിച്ചു

eiD1KJ348732

 

വെട്ടൂർ ഗ്രാമപഞ്ചായത്തിലെ പുത്തൻചന്ത മാർക്കറ്റ് തീരദേശ വികസന അതോറിട്ടിയുടെ നേതൃത്വത്തിൽ 2 കോടി 15 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിൽ നവീകരിക്കുന്നതിനുളള പ്രവർത്തനം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം മന്ത്റി മെഴ്സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ഫിഷർമെൻ കോളനി റോഡിന്റെയും മുനിക്കുന്ന് റോഡ്, മേൽവെട്ടൂർ ഊറ്റുകുഴി റാത്തിക്കൽ റോഡ്, മൗണ്ട് നീറത്തുവിള റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനവും മന്ത്റി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിംഹുസൈൻ, വൈസ് പ്രസിഡന്റ് ഗീത.പി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുജി, പ്രശോഭന, മെമ്പർമാരായ ബിന്ദു, ഗോപീന്ദ്രൻ, സുനിൽ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!