Search
Close this search box.

നെടുമങ്ങാട് – വെമ്പായം റോഡിൽ ടിപ്പർലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

ei5DXYV32758

നെടുമങ്ങാട്: ടിപ്പർലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്താണ് അപകടം നടന്നത്. ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്. ടിപ്പർലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന്റെ അടിയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം ജോയി മരിച്ചു. മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!