Search
Close this search box.

നാഡീ ജ്യോതിഷത്തിന്റെ മറവിൽ സ്ത്രീകളെ അപമാനിച്ച യുവാവ് ആറ്റിങ്ങലിൽ പിടിയിൽ

eiN9CLD57595

ആറ്റിങ്ങൽ : നാഡീ ജ്യോതിഷത്തിൻറെ പേരിൽ സ്വന്തം വീട്ടിൽ മഠം സ്ഥാപിച്ച് പൂജയ്ക്കായി വന്ന സ്ത്രീകളെ അപമാനിക്കുന്ന പ്രതി പിടിയിൽ. കിഴുവിലം വലിയകട ഒറ്റപ്ളാമുക്ക് സാന്ത്വനം വീട്ടിൽ മധുസൂദനക്കുറുപ്പിന്റെ മകൻ മനു എന്നുവിളിക്കുന്ന മിഥുൻ (30)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. നാഡീജ്യോതിഷം നോക്കുന്നതിനായി വന്ന ഭർതൃമതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും രതി വൈകൃതത്തിന് വിധേയമാക്കുകയും ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.ഐ സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്. എച്ച്. ഒ എസ് ഷാജി, എസ് ഐ സനോജ്, എഎസ്ഐമാരായ സലിം,ജയൻ എസ്.സി. പി. ഒ അജി,സിപിഒമാരായ സുധീഷ്, നിധിൻ എന്നിവരുൾപ്പെട്ട സംഘമാണ് ചിറയിൻകീഴ് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!