Search
Close this search box.

മികച്ച പി.ടി.എയ്ക്കുള്ള ജെ. ഡെന്നിസൻ സ്മാരക പുരസ്കാരം ചാങ്ങ ഗവ. എൽ.പി സ്കൂളിന്

ei50T0G10030

നെടുമങ്ങാട് സബ് ജില്ലയിലെ സ്കൂളുകളിൽ നിന്നും നൂതനവും, വേറിട്ടതുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മികച്ച പി.ടി.എക്കുള്ള വെള്ളനാട് എൽ.പി.എസ് ഏർപ്പെടുത്തിയ ജെ. ഡെന്നിസൻ സ്മാരക പുരസ്കാരം ചാങ്ങ ഗവ. എൽ.പി സ്കൂളിന് ലഭിച്ചു. പി.ടി.എ പ്രസിഡന്റ് വി. ചന്ദ്രശേഖരൻ, ഹെഡ്മിസ്ട്രസ് ഉഷാദേവി, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ കെ.എസ്. ശബരീനാഥൻ എം.എൽ.എയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. എ.ഇ.ഒ ഇന്ദു, ബി.പി.സി സനൽകുമാർ, കരുണാസായി ഡയറക്ടർ എൽ.ആർ. മധുജൻ, വെള്ളനാട് എൽ.പി.എസ് പി.ടി.എ പ്രസിഡന്റ് അനീഷ്, വെള്ളനാട് ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ നാഗേഷ് കുമാർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!