Search
Close this search box.

കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

ei1OH2S21285

മണമ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. മണമ്പൂർ കുളമുട്ടം വൻകടവ് പുത്തൻവീട്ടിൽ സുന്ദരേശന്റെ മകൻ മൊണ്ടി സാബു എന്ന് വിളിക്കുന്ന സാബു (51) ആണ് അറസ്റ്റിലായത്. കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്തില്ലാതിരുന്ന സമയം വീട്ടിൽ കോവയ്ക്കാ പറിക്കാൻ എന്ന് പറഞ്ഞ് വന്ന പ്രതി കുട്ടികളെ വീടിൻറെ ടെറസിനു മുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഈ സമയം കുട്ടികളുടെ അമ്മൂമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുൻപ് പലവട്ടം ഇത്തരത്തിൽ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വീണ്ടും കോവയ്ക്ക പറിക്കാനെത്തിയ പ്രതി കുട്ടികളോട് മുകളിൽ കൊണ്ടുപോയി കോവയ്ക്കാ പറിച്ചു തരാമെന്ന് പറഞ്ഞെങ്കിലും കുട്ടികൾ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് കുട്ടികളോട് അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് മൂത്തകുട്ടി കാര്യങ്ങൾ പറയുന്നത്. തുടർന്ന് വിവരം കടയ്ക്കാവൂർ പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കാവൂർ എസ്. ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒമാരായ ബിനോയ്, ജോതിഷ്, ഷിബു, ജി.എസ്.ഐ മുകുന്ദൻ, മാഹിൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!