Search
Close this search box.

കടുവയിൽ എസ്.ആർ.എ ഇഫ്താർ സംഗമവും പാലിയേറ്റീവ് പ്രവർത്തകർക്ക് ശില്പശാലയും സംഘടിപ്പിച്ചു

eiM4I6G97045

കല്ലമ്പലം : കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് തങ്ങളുടെ സന്നദ്ധ പ്രവർത്തകർക്കായി ‘മരണം ആസന്നം ആകുമ്പോൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ എം. ജെ. അസ്ഹർദീൻ നേതൃത്വം നൽകിയ ശില്പശാല നടത്തി.

തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജ് ഉദ്യോഗസ്ഥൻ വൈ. ഹസ്സൻ, സൗഹൃദ പ്രവാസി കമ്മിറ്റി അംഗം ജി.രാധാകൃഷ്ണ കുറുപ് എന്നിവർ സന്ദേശം നൽകി. സമൂഹത്തിൽ മത മൈത്രി നിലനിർത്താൻ ഇതുപോലുള്ള സംഗമങ്ങൾ പ്രചോദനം ആകുമെന്ന് ഇരുവരും സൂചിപ്പിച്ചു.

ചടങ്ങിൽ സൗഹൃദ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ പി എൻ ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, പാലിയേറ്റീവ് ടീം ക്യാപ്റ്റൻ ഡോക്ടർ ഷാഹിൻ ഷാനവാസ്‌ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!