Search
Close this search box.

പോത്തൻകോട്ട് വീട് പൊളിച്ചു കയറി റബർ ഷീറ്റ് മോഷണം : പ്രതി പിടിയിൽ.

ei5CLL71027

പോത്തൻകോട്: വീട്ടിനകത്ത് ഉണക്കി സൂക്ഷിച്ചിരുന്ന റബർ ഷീറ്റ് വീട് പൊളിച്ചു കയറി മോഷണം നടത്തിയ കേസിലെ ഒരു പ്രതി പിടിയിലായി. മേൽ തോന്നയ്ക്കൽ, പാട്ടത്തിൻകര, ബഥനി ഭവനിൽ ജോജിൻ (24) – നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് മോഷണം നടന്നത്.

കല്ലുവെട്ടിയിൽ താമസിക്കുന്ന മുജീബിൻ്റെ വീട്ടിനകത്ത് ഉണക്കിയിട്ടിരുന്ന 200 ഓളം ഷീറ്റുകളാണ് മൂന്നാം പ്രതി ജോജിനും മറ്റു രണ്ടു പ്രതികളും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് മോഷണ മുതൽ സമീപത്തുള്ള കാടുപിടിച്ച സ്ഥലത്ത് വച്ചിരുന്നു. അടുത്ത ദിവസം മംഗലപുരത്തുള്ള പിക്ക് അപ്പ് ഓട്ടോ പിടിച്ചു കൊണ്ടു വന്നു. അതിൽ കയറ്റിയ റബർ ഷീറ്റ് വെഞ്ഞാറമൂട്ടിലും ചെമ്പൂരിലുമുള്ള റബ്ബർ കടകളിൽ കൊണ്ടു പോയി വിറ്റു.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുരേഷിൻ്റെ നിർദ്ദേശ പ്രകാരം പോത്തൻകോട് പോലീസ് ഇൻസ്പെക്ടർ അജീഷ്.വി.എസ്, ഗ്രേഡ് എസ്ഐമാരായ സത്യദാസ്, എസ്.സി.പി.ഒ രാജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികൾ കുറിച്ച് ഊർജിതമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!