Search
Close this search box.

കിണറ്റിലകപ്പെട്ട ഗർഭിണിയായ പശുവിനെ ജെസിബി ഉപയോഗിച്ച് രക്ഷപെടുത്തി

eiNOGMY59780

നെല്ലനാട് :കിണറ്റിലകപ്പെട്ട ഗർഭിണിയായ പശുവിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. നെല്ലനാട് കീർത്തനത്തിൽ റീനയുടെ വീട്ടിലെ ഗർഭിണിയായ പശുവാണ് രാവിലെ 9അരയോടെ ഇരുപതടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസ് രണ്ടു പ്രാവശ്യം കെട്ടിക്കയറ്റാൻ ശ്രമിച്ചിട്ടും കിണറിന് വീതി കുറവായതിനാൽ പശുവിനെ കയറ്റാൻ കഴിഞ്ഞില്ല.തുടർന്ന് ജെ.സി.ബി വരുത്തി അതിൻ്റെ ബക്കറ്റിൽ കയർ കെട്ടി പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ ശ്രീകുമാർ,രാജേന്ദ്രൻ നായർ,ഫയർ ആൻ്റ് റസ്ക്യൂ ഓഫീസറൻമാരായ രഞ്ജിത്ത്.റ്റി,അരുൺമോഹൻ,രഞ്ജിത്ത്.എ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!