തിരുവനന്തപുരം ജില്ലയിലെ പോളിങ് വിവരങ്ങൾ….

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 69.72ശതമാനം പോളിങ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലയിലെ വിവിധ ബൂത്തുകളിലായി 19,78,730 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

ജില്ലയിലെ പുരുഷ വോട്ടര്‍മാരില്‍ 70.98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോള്‍ ചെയ്ത വോട്ടര്‍മാരില്‍ 9,44,432 പേര്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ 10,34,354. ജില്ലയിലെ ആകെ സ്ത്രീ വോട്ടര്‍മാരുടെ 68.61 ശതമാനമാണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ എട്ടു പേരും വോട്ട് ചെയ്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.72 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോള്‍ ചെയ്ത 4,79,415 വോട്ടുകളില്‍ 2,41,704 പുരുഷ വോട്ടര്‍മാരും 2,37,704 സ്ത്രീ വോട്ടര്‍മാരും ഏഴു ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമുണ്ട്.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 74.69 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 48,157 വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. മറ്റു മുനിസിപ്പാലിറ്റികളിലെ വോട്ടിങ് ശതമാനവും പോള്‍ ചെയ്ത വോട്ടുകളും ഇങ്ങനെ; നെടുമങ്ങാട് – 72.88(40,818), ആറ്റിങ്ങല്‍ – 69.36(22,652), വര്‍ക്കല – 71.23(23,498).

ത്രിതല പഞ്ചായത്തുകളിലെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വോട്ടിങ് ശതമാനം ഇങ്ങനെ; വെള്ളനാട് – 74.54(1,50,910), നെടുമങ്ങാട് – 71.54(1,13,171), വാമനപുരം – 71.34(1,38,501), പാറശാല – 74.74(1,25,055), ചിറയിന്‍കീഴ് – 72.89(95,047), വര്‍ക്കല – 72.3(98,411), കിളിമാനൂര്‍ – 74.39(1,34,018), പെരുങ്കടവിള – 77.06(1,37,222), അതിയന്നൂര്‍ – 76.11(95,021), നേമം – 73.82(1,73,171), പോത്തന്‍കോട് – 72.46(1,03,572)

(ഡിസംബര്‍ 8 രാത്രി എട്ടു മണി വരെയുള്ള കണക്കുകളാണിത്. അന്തിമ വോട്ടിങ് ശതമാനത്തിലും പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തിലും നേരിയ വ്യത്യാസം വന്നേക്കാം)

തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടിങ് ശതമാനം

1. പാറശ്ശാല : 71.31%
2. കാരോട് : 75.00%
3. കുളത്തൂര്‍ : 78.15%
4. ചെങ്കല്‍ : 74.65%
5. തിരുപുറം : 76.79%
6. പുവ്വാര്‍ : 75.56%
7. വെളളറട : 76.04%
8. കുന്നത്തുകാല്‍ : 77.47%
9. കൊല്ലയില്‍ : 76.93%
10. പെരുങ്കടവിള : 81.50%
11. ആര്യങ്കോട് : 76.90%
12. ഒറ്റശേഖരമംഗലം : 75.80%
13. കളളിക്കാട് : 77.70%
14. അമ്പൂരി : 72.69%
15. അതിയന്നുര്‍ : 77.05%
16. കാഞ്ഞിരംകുളം : 73.24%
17. കരുംകുളം : 72.71%
18. കോട്ടുകാല്‍ : 78.47%
19. വെങ്ങാനൂര്‍ : 76.37%
20. മാറനല്ലൂര്‍ : 72.88%
21. ബാലരാമപുരം : 74.69%
22. പളളിച്ചല്‍ : 70.20%
23. മലയിന്‍കീഴ് : 74.44%
24. വിളപ്പില്‍ : 73.46%
25. വിളവൂര്‍ക്കല്‍ : 74.79%
26. കല്ലിയൂര്‍ : 76.74%
27. അണ്ടൂര്‍ക്കോണം : 72.98%
28. കഠിനംകുളം : 71.88%
29. മംഗലപുരം : 69.41%
30. പോത്തന്‍കോട് : 76.18%
31. അഴൂര്‍ : 72.25%
32. കാട്ടാക്കട : 74.64%
33. വെളളനാട് : 73.81%
34. പൂവച്ചല്‍ : 76.04%
35. ആര്യനാട് : 76.03%
36. വിതുര : 72.33%
37. കുറ്റിച്ചല്‍ : 71.37%
38. ഉഴമലക്കല്‍ : 75.97%
39. തൊളിക്കോട് : 73.45%
40. കരകുളം : 66.98%
41. അരുവിക്കര : 76.41%
42. വെമ്പായം : 73.50%
43. ആനാട് : 69.28%
44. പനവൂര്‍ : 75.07%
45. വാമനപുരം : 72.47%
46. മാണിക്കല്‍ : 72.47%
47. നെല്ലനാട് : 70.75%
48. പുല്ലംപാറ : 72.08%
49. നന്ദിയോട് : 73.45%
50. പെരിങ്ങമ്മല : 69.25%
51. കല്ലറ : 69.66%
52. പാങ്ങോട് : 70.43%
53. പുളിമാത്ത് : 73.86%
54. കരവാരം : 73.28%
55. നഗരൂര്‍ : 76.57%
56. പഴയകുന്നുമ്മല്‍ : 73.00%
57. കിളിമാനൂര്‍ : 74.26%
58. നാവായിക്കുളം : 73.94%
59. മടവൂര്‍ : 76.02%
60. പളളിക്കല്‍ : 74.02%
61. അഞ്ചുതെങ്ങ് : 75.31%
62. വക്കം : 71.26%
63. ചിറയിന്‍കീഴ് : 69.43%
64. കിഴുവിലം : 74.60%
65. മുദാക്കല്‍ : 75.80%
66. കടക്കാവൂര്‍ : 70.00%
67. വെട്ടൂര്‍ : 68.14%
68. ചെറുന്നിയൂര്‍ : 73.17%
69. ഇടവ : 69.68%
70. ഇലകമണ്‍ : 72.86%
71. ചെമ്മരുതി : 73.43%
72. മണമ്പൂര്‍ : 72.99%
73. ഒറ്റൂര്‍ : 75.70%

തിരുവനന്തപുരം ജില്ലയിലെ മുന്‍സിപ്പാലിറ്റികളുടെ വോട്ടിങ് ശതമാനം

1. നെയ്യാറ്റിന്‍കര : 74.67%
2. നെടുമങ്ങാട് : 72.86%
3. ആറ്റിങ്ങല്‍ : 69.36%
4. വര്‍ക്കല : 71.23%

തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടിങ് ശതമാനം

1. പാറശ്ശാല : 74.73%
2. പെരുങ്കടവിള : 77.06%
3. അതിയന്നൂര്‍ : 76.10%
4. നേമം : 73.80%
5. പോത്തന്‍കോട് : 72.45%
6. വെളളനാട് : 74.49%
7. നെടുമങ്ങാട് : 71.54%
8. വാമനപുരം : 71.32%
9. കിളിമാനൂര്‍ : 74.39%
10. ചിറയിന്‍കീഴ് : 72.88%
11. വര്‍ക്കല : 72.29%

ഇന്ന് (ഡിസംബര്‍ 8) രാത്രി 08.00 മണി വരെയുളള കണക്കാണിത്. അന്തിമ ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാം.