Search
Close this search box.

സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചു ഉമ്മൻചാണ്ടി ചെമ്പൂരിലെത്തി

eiKMP6F18637

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്പൂര് വാർഡിൽ നിന്നും മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം എസ് അഭിജിത്തിന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് ഉമ്മൻചാണ്ടി ചെമ്പൂരിലെത്തി.

സംസ്ഥാനത്തെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കുവാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും അഭിജിത്തിനെ പോലുള്ളവർ തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്നും ചെമ്പൂരിൽ നടന്ന കുടുംബ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

കട്ടിയാട് വാർഡിലെ സ്ഥാനാർത്ഥി ജി സുജേകുമാർ, കുരിയ്ക്കകം സ്ഥാനാർഥി ദിലീപ് കുമാർ, മുദാക്കൽ ജില്ലാ ഡിവിഷൻ സ്ഥാനാർഥി ബാഹുൽ കൃഷ്ണ, വാളക്കാട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സജീന അജികുമാർ തുടങ്ങിയവർക്ക് വേണ്ടിയും അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു.

സിപിഐ (എം) വിട്ട് കോൺഗ്രസിൽ ചേർന്ന ആനന്ദവല്ലിയെ ഉമ്മൻ ചാണ്ടി ഷാളണിയിച്ച് സ്വീകരിച്ചു.നേതാക്കളായ കെ പി സി സി സെക്രട്ടറി എം എ ലത്തീഫ് , ഇളമ്പ ഉണ്ണികൃഷ്ണൻ,ആർ. എസ് വിജയകുമാരി, മുദാക്കൽ ശ്രീധരൻ, കുന്നിൽ റഫീഖ്, സുജിത്ത് ചെമ്പൂര്, ശരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!