വെമ്പായത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ അക്രമണം

വെമ്പായം: വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഡി.ബിനുവിൻ്റെ വീടിനു നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത സംഘത്തിൻ്റെ അക്രമണം നടന്നത്. വാടക വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. അക്രമത്തിൽ വാടക വീടിൻ്റെ ജന ചില്ലുകളും, ബിനുവിൻ്റെ ഇരു ചക്രവാഹനവും അടിച്ച് തകർത്തു. അക്രമി സംഘത്തെ അറിയില്ലന്നും പ്രദേശത്ത് രാഷ്ട്രീയ വിരോധം ഇല്ലന്നാണ് ബിനു പറയുന്നത്. സംഭവത്തെ തുടർന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.