Search
Close this search box.

കുരങ്ങുശല്യത്തിൽ ഗതികെട്ട് വിളവൂർക്കൽ പഞ്ചായത്ത് നിവാസികൾ

IMG-20230511-WA0027

വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വലയുകയാണ്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മൂ​ല​മ​ൺ, വേ​ങ്കൂ​ർ, വി​ഴ​വൂ​ർ, ചൂ​ഴാ​റ്റു​കോ​ട്ട, മ​ല​യം എ​ന്നീ വാ​ർ​ഡു​ക​ളി​ൽ കു​ര​ങ്ങ​ന്മാ​ർ യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ക​യാ​ണ്. മൂ​ക്കു​ന്നി​മ​ല​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​കി​ട​ക്കു​ന്ന വാ​ർ​ഡു​ക​ളാ​ണി​വ. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും പാ​ത്ര​ങ്ങ​ളും എ​ടു​ത്തു​കൊ​ണ്ടു പോ​കു​ന്ന​താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് മ​റ്റൊ​രു പ്ര​ശ്നം. വാ​ഴ, മ​ര​ച്ചീ​നി, തെ​ങ്ങ് എ​ന്നി​വ​ക്കു​പോ​ലും കു​ര​ങ്ങ​ന്മാ​ർ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു.

ജ​ന​ങ്ങ​ൾ സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങു​മെ​ന്നാ​യ​തോ​ടെ വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കു​ര​ങ്ങ​ന്മാ​രെ പി​ടി​കൂ​ടു​ന്ന​തി​ന്
പ്ര​ത്യേ​കം കൂ​ടു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല വാ​ർ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കൂ​ടു​ക​ളി​ൽ ഒ​രു ദി​വ​സം അ​ഞ്ച് കു​ര​ങ്ങ​ന്മാ​ർ​വ​രെ വീ​ണി​ട്ടു​ണ്ട്. പ​രു​ത്തി​പ്പ​ള്ളി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടു​കൂ​ടി ഇ​വ​യെ പേ​പ്പാ​റ വ​നാ​തി​ർ​ത്തി​യി​ൽ കൊ​ണ്ടു​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​രി​ക്ക​ൽ കൂ​ടു​ക​ളി​ൽ വീ​ണ് ക​ഴി​ഞ്ഞാ​ൽ പി​ന്നെ പേ​ടി​മൂ​ലം കു​ര​ങ്ങ​ന്മാ​ർ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് വ​രി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. പ​ക്ഷേ, ഇ​പ്പോ​ഴും ശ​ല്യ​ത്തി​ന് യാ​തൊ​രു കു​റ​വു​മി​ല്ല. കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രും ഇ​പ്പോ​ൾ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!