Search
Close this search box.

അഞ്ചുതെങ്ങിൽ വാഹനാപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് റോഡിലേക്ക് വീണു

eiV2FIQ91611

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ വാഹനാപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് തകർന്നു . അഞ്ചുതെങ്ങ് മാമ്പള്ളി കലാഗ്രാമത്തിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റാണ് വാഹനം ഇടിച്ചു തകർന്നത്. ഇതേ തുടർന്ന് അഞ്ചുതെങ്ങിൽ മണിക്കൂറുകളോളം ഗതാഗത തടസ്സത്തിന് കാരണമായി.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വർക്കല നിന്നും കടയ്ക്കാവൂരിലേക്ക് പോകുകയായിരുന്ന ക്വാളിസ് വാഹനമാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്.ഇടിയുടെ അഘാതത്തിൽ പോസ്റ്റ് തകർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കുകൾ ഇല്ല.

തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തുകയും കെഎസ്ഇബിയെ വിവരം അറിയിക്കുകയുമായിറുന്നു. തുടർന്ന് ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പോസ്റ്റ് റോഡിൽ നിന്ന് മാറ്റുകയും ഗതാഗതം പുനസ്ഥാപിയ്ക്കുകയും ചെയ്‌തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!