Search
Close this search box.

ഉത്സവത്തിനിടെ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 5 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

eiNXJ7370427

 

ആറ്റിങ്ങൽ :ഉത്സവത്തിനിടെ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 5 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുദാക്കൽ, കുറക്കട, പുകയില തോപ്പ് ഹരിജൻ കോളനിയിൽ ബ്ലോക്ക് നമ്പർ 39ൽ ജസ്റ്റിൻ സാബുവിനെതിരെയാണ് ശിക്ഷ വിധിച്ചത്.

2009ൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാറുവിള ക്ഷേത്രത്തിൽ വച്ച് ഉത്സവത്തിനിടെ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ആറ്റിങ്ങൽ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.

ആറ്റിങ്ങൽ സി ഐ എസ് ഷാജിയാണ് കേസന്വേഷിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ എസ്ഐ സനൂജിന്റെ നേതൃത്വത്തിൽ എഎസ്‌ഐ സലിം, പ്രൊബേഷൻ എസ്‌ഐ മിഥുൻ, പോലീസ് ഉദ്യോഗസ്ഥരായ വിനു, സുധീഷ്,ഷിജു, ഇന്ദ്രജിത്ത്, സിറാസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!