ആറ്റിങ്ങലിലെ സ്കൂളുകളിൽ ഹോമിയൊ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു

 

ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഹോമിയൊ പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, ഹോമിയൊ മെഡിക്കൽ ഓഫീസർ ഡോ.മേരി ബിന്ദു എന്നിവർ സ്കൂളുകളിൽ നേരിട്ടെത്തി പ്രഥമ അധ്യാപകർക്ക് മരുന്നുകൾ കൈമാറി. ഗവ.ബോയ്സ്, ഗേൾസ്, അവനവഞ്ചേരി ഹൈസ്കൂൾ, വിദ്യാധിരാജ, സി.എസ്.ഐ, നവഭാരത്, ജയഭാരത് എന്നീ സ്കൂളുകൾക്കാണ് മരുന്ന് വിതരണം ചെയ്തത്.

നഗരത്തിൽ 7 വിദ്യാലങ്ങളിലാണ് ജനുവരി 1, 4 തീയതികൾ മുതൽ പഠന ക്ലാസുകൾ ആരംഭിച്ചത്. നിലവിലെ ക്ലാസുകൾ അതിനോടനുബന്ധിച്ചുള്ള പരീക്ഷകളിലും വിദ്യാർത്ഥികൾക്ക് ആശങ്ക കൂടാതെ പങ്കെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സർക്കാർ “ഇമ്മ്യൂൺ ബൂസ്റ്റർ” എന്ന പദ്ധതി രൂപീകരിച്ചത്. സംസ്ഥാനത്തെ ഒരോ തദേശഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള 1 സ്കൂളിൽ വീതമാണ് മരുന്ന് വിതരണം നടത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. എന്നാൽ ആറ്റിങ്ങൽ നഗരസഭ പരിധിയിലെ എല്ലാ ഹയർസെക്കൻഡറി, ഹൈസ്കൂളുകൾക്കും മരുന്ന് വിതരണം ചെയ്യാൻ നഗരസഭയും, ഹോമിയൊ ആശുപത്രിയും തീരുമാനിക്കുക ആയിരുന്നെന്ന് ചെയർപേഴ്സൺ അറിയിച്ചു. കൂടാതെ കുട്ടികൾ മരുന്ന് കഴിക്കേണ്ട വിധം ഡോ. മേരി ബിന്ദു അധ്യാപകരോട് വിശദീകരിച്ചു.